Posts

Showing posts from 2020
Image
തിരക്കുപിടിച ജീവിതത്തിനിടയിൽ നിദ്രയിലാണ്ടുപോയ ചിത്രകലയെ ഉണർത്താൻ   ഈ ലോക്ക്ഡൗൺ സമയം ഉപകരിച്ചു .
തിരിച്ചറിവ് ജയ് ജവാൻ,  ജയ് കിസാൻ. ഇതു വെറും ഒരു മുദ്രാവാക്യം അല്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ഇന്ത്യ കണ്ട മഹാനായ നേതാവിന്റെ എക്കാലത്തെയും മഹത്തായ വാക്യങ്ങളാണ്. അത് അതിന്റെതായ വ്യാപ്തിയിൽ ഈ  ലോകത്തിനു മനസിലാക്കാൻ ഒരു വൈറസ് വ്യാപനം വേണ്ടിവന്നു.. ഇതു തിരിച്ചറിവിന്റെ കാലമാണ്,  പ്രകൃതിയോട് അലിഞ്ഞു ജീവിച്ചാൽ മാത്രമേ ഇനിയുള്ളകാലം മനുഷ്യരാശി  ഈ  ഭൂയിയിൽ നിലനിൽക്കൂ  എന്ന തിരിച്ചറിവ്. പണവും, അഹങ്കാരവും,  പദവിയും   ഒന്നുമല്ല,  മറിച്ചു ആരോഗ്യവും രോഗപ്രതിരോധശേഷിയും സ്വയംപര്യാപ്തതയും   ആണ് മനുഷ്യന് വേണ്ടത് എന്ന തിരിച്ചറിവ്. ആരോഗ്യപരമായ ഭക്ഷണം തന്നെയാണ് മരുന്ന് എന്ന തിരിച്ചറിവ്. കൃഷിയാണ് മറ്റു എന്തിനേക്കാൾ ശ്രേഷ്ടമായതു എന്ന തിരിച്ചറിവ്.    ശുദ്ധവായുവും, ജലവും, ആഹാരവും ഉണ്ടെങ്കിൽ മറ്റു ജീവജാലകളെപ്പോലെതന്നെ മനുഷ്യനും ജീവിക്കാൻ ആകും എന്ന തിരിച്ചറിവ് . പ്രകൃതിയുടെയും സർവ്വചരാചരങ്ങളുടെയും അധിപൻ മനുഷ്യൻ അല്ല എന്ന തിരിച്ചറിവ്. ---------- കൃഷിയിൽ ഊന്നി ജീവിച്ചിരുന്ന കേരളത്തിലെ  ജനത ഒരു കാലഘട്ടത്തിൽ അന്യ രാജ്യ...