തിരിച്ചറിവ്


ജയ് ജവാൻ,  ജയ് കിസാൻ.

ഇതു വെറും ഒരു മുദ്രാവാക്യം അല്ല.
ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ഇന്ത്യ കണ്ട മഹാനായ നേതാവിന്റെ എക്കാലത്തെയും മഹത്തായ വാക്യങ്ങളാണ്.

അത് അതിന്റെതായ വ്യാപ്തിയിൽ ഈ  ലോകത്തിനു മനസിലാക്കാൻ ഒരു വൈറസ് വ്യാപനം വേണ്ടിവന്നു..

ഇതു തിരിച്ചറിവിന്റെ കാലമാണ്,  പ്രകൃതിയോട് അലിഞ്ഞു ജീവിച്ചാൽ മാത്രമേ ഇനിയുള്ളകാലം മനുഷ്യരാശി  ഈ  ഭൂയിയിൽ നിലനിൽക്കൂ  എന്ന തിരിച്ചറിവ്.

പണവും, അഹങ്കാരവും,  പദവിയും   ഒന്നുമല്ല,  മറിച്ചു ആരോഗ്യവും രോഗപ്രതിരോധശേഷിയും സ്വയംപര്യാപ്തതയും   ആണ് മനുഷ്യന് വേണ്ടത് എന്ന തിരിച്ചറിവ്.

ആരോഗ്യപരമായ ഭക്ഷണം തന്നെയാണ് മരുന്ന് എന്ന തിരിച്ചറിവ്.

കൃഷിയാണ് മറ്റു എന്തിനേക്കാൾ ശ്രേഷ്ടമായതു എന്ന തിരിച്ചറിവ്.   

ശുദ്ധവായുവും, ജലവും, ആഹാരവും ഉണ്ടെങ്കിൽ മറ്റു ജീവജാലകളെപ്പോലെതന്നെ മനുഷ്യനും ജീവിക്കാൻ ആകും എന്ന തിരിച്ചറിവ് .

പ്രകൃതിയുടെയും സർവ്വചരാചരങ്ങളുടെയും അധിപൻ മനുഷ്യൻ അല്ല എന്ന തിരിച്ചറിവ്.


----------
കൃഷിയിൽ ഊന്നി ജീവിച്ചിരുന്ന കേരളത്തിലെ  ജനത ഒരു കാലഘട്ടത്തിൽ അന്യ രാജ്യങ്ങളിലേക്ക് ചേക്കേറി. പതിയെ അത് അവരുടെ സാമ്പത്തിക സ്രോതസിന്റെ അടിത്തറയായി മാറി,  അതോടെ അവരുടെ
തലമുറ കൃഷി മറന്നു,

എന്തും  കാശ്  കൊടുത്തു വാങ്ങാൻ കെല്പുള്ളവരായി.

വിദ്യാസമ്പന്നമായ  ഒരു സമൂഹം വളെരെ പെട്ടന്ന് വളർന്നു വന്നു.
ഉന്നത പദവികളിൽ അവർ എത്തിച്ചേരാൻ ഒരുപാടു സമയം വേണ്ടിവന്നില്ല.

പക്ഷെ വിദ്യ നേടിയവർ എല്ലാം പഠിച്ചത് ഒരു പ്രഫഷണൽ ആകാനാണ്
മനുഷ്യനാകാൻ ആരും പഠിച്ചില്ല, പഠിപ്പിച്ചതും ഇല്ല.

ധനം കൊണ്ട് എല്ലാം നേടാൻ കഴിയും എന്ന മിഥ്യാധാരണയാൽ അതിനു പുറകെ കുതിച്ചു.

വിദ്യാഭാസത്തിൽ  ലോകജനതയോട് കിടപിടിക്കുന്ന ഇവർ പക്ഷെ കാശു കൊടുത്തു രോഗം വാങ്ങുന്നു.

ലക്ഷങ്ങൾ മാസവരുമാനം ഉള്ളവരും കുറഞ്ഞ  വരുമാനം ഉള്ളവരും വാങ്ങുന്നതും  കഴിക്കുന്നതും,  അന്യദേശങ്ങളിൽ കൃഷിചെയ്യുന്ന വിഷമയമുള്ള  ആഹാരം.   കാരണം അവരുടെ കയ്യിൽ കാശു മാത്രമേ ഉളളൂ.  അത് കൊടുത്തു കിട്ടുന്നതെന്തും കഴിക്കേണ്ട ഗതികേട്‌.

ആവിശ്യം ഉള്ളതിനും ഇല്ലാത്തതിനും ഹർത്താലും, സമരങ്ങളും നടത്തുന്ന  പ്രബുദ്ധരായ രാഷ്ട്രീയക്കാർ   അവർ കഴിക്കുന്ന ആഹാരത്തിൽ വിഷം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങളുടെ കുറവ് അറിഞ്ഞുകൊണ്ട് കാണാതെപോകുന്നു .

നമ്മുടെ വിദ്യാഭാസ സമ്പ്രദായം  എവിടെയെങ്കിലും പിഴച്ചുവോ ?

വൈകിയിട്ടില്ല,

നമുക്ക് മാറാം,  മാറണം.

ഇനി വരുന്ന  തലമുറയ്ക്ക് ഇവിടെ  വാസം സാധ്യമാകണം.

  നമ്മുടെ പൂർവികരുടെ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ചരിത്രം ഏവർക്കും  അറിയാവുന്നതാണ്.

നദീതടങ്ങളിൽ ഉടലെടുത്ത സംസ്കാരങ്ങൾ തലമുറ തലമുറകൾ  മാറി നമ്മിൽ എത്തി നിൽകുമ്പോൾ അവർ പേറിയ വഴിയിലെ ദുരന്തങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം ആവിശ്യമാണ്.

ആരെയും കൂസാതെ ഒരു ജനാതിപത്യ രാജ്യത്തിൽ സുഖലോലുപരായി കഴിയുന്ന ഒരുജനത, നമ്മുടെ പൂർവികർ  ഒരു ആയുസുമുഴുവൻ സ്വാതന്ത്രമില്ലാതെ കഴിഞ്ഞവർ ആയിരുന്നു എന്ന വസ്തുത മറക്കുന്നു, അവരുടെ യാതനകളും ത്യാഗവും മറക്കുന്നു.

ഇതു ഒരു ഓർമപ്പെടുത്തലാണ്.

വൈകിയിട്ടില്ല, നമുക്ക് ഇവിടെ നിന്നെങ്കിലും തുടങ്ങണം.

അത്  വരും തലമുറയ്ക്ക് ഉള്ള നമ്മുടെ കരുതലാകണം.

സ്വയംപര്യാപ്തമായ കേരളം ആകണം  നമ്മുടെ ലക്‌ഷ്യം .

അതിനു നാം ഓരോരുത്തരും സ്വയംപര്യാപ്തരാകണം.

ഭൂമി  ഉള്ളവരും ഇല്ലാത്തവരും അവർക്കാകുന്നരീതിയിൽ കൃഷി ചെയ്യണം,  ആടിനെയും, കോഴിയേയും പശുവിനെയും ഒക്കെ വളർത്തണം.

വെട്ടിക്കളഞ്ഞ മരങ്ങൾക്കു പകരമായി പഴവും തണലും തരുന്ന വൃക്ഷങ്ങൾ നട്ടുവളർത്തണം.  ന്യൂതനമായ കൃഷി സമ്പ്രദായത്തിലേക്ക്  മാറണം.

ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ നമ്മൾ   ഭൂമിയില്ലാത്തവർക്കു കൃഷിക്കായി വിട്ടുകൊടുക്കണം.  അതിനുവേണ്ടി നിയമങ്ങൾ ഉണ്ടാകണം.

സർഗ്ഗാത്മകതയും നൂതന പ്രവർത്തന നൈപുണ്ണ്യവും ഉള്ള പുതിയ തലമുറ അവരുടെ കഴിവുകൾ കൃഷിക്കുവേണ്ടികൂടി ഉപയോഗിച്ചാൽ ഈ  മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ  കഴിയും. അതിനുവേണ്ടി ഗവൺമെൻറ് പ്രോജക്ടുകൾ ഉണ്ടാകണം.

വിദ്യാഭാസത്തിൽ കൃഷിക്ക് പ്രാധാന്യം  നൽകുന്ന പാഠ്യപദ്ധതികൾ ഉൾപ്പെടുത്തണം.പുതിയ അറിവുകൾ പഠിക്കുമ്പോൾ  പഴയതു മറക്കുന്നത് ആകരുത് വിദ്യാഭാസം. 

അവനവനു ആവശ്യമുള്ള ആഹാരം അവനവൻ കൃഷിചെയ്തു കഴിച്ചാൽ ഈ മനുഷ്യരാശി ലോകം നശിക്കുവോളം നിലനിൽക്കും.

ഇതുതന്നെയാണ് ഏറ്റവും വലിയ തിരിച്ചറിവ്.


SUKU S DHARAN
VARKALA. 

Comments

  1. This comment has been removed by a blog administrator.

    ReplyDelete

Post a Comment

Popular posts from this blog